Thursday, July 5, 2012

സോഫ

Kerala lottery results websiteil നോക്കിയ ജിമ്മന്‍ ഞെട്ടി . KM 432654876.അതേ അതേ ഈ number-നു തന്നെ ആണ് first prize അടിച്ചിരിക്കുനത്. രണ്ടുകോടി ഇന്ത്യന്‍ മണീസ്. ജിമ്മന് തല കറങ്ങുനത് പോലെ, താന്‍ ഇരിക്കുന്ന കസേരയില്‍ നിന്നും പോങ്ങുനത് പോലെ. പിന്നെയും പിന്നെയും ctrl-f അടിച്ചു result പേജ് search ചെയ്യ്തു. അതേ അത് സംഭവിച്ചിരിക്കുന്നു. ജിമ്മന് ലോട്ടറി അടിച്ചിരിക്കുന്നു. 30% tax കഴിഞ്ഞാല്‍ പോലും 1.4 കോടി. ബാങ്കില്‍ FD ഇട്ടാല്‍ കിട്ടും 9% പലിശ , 12 ലക്ഷം രൂപ . ജോലി resign ചെയ്തു വീട്ടില്‍ പാട്ടും പാടി ഇരിക്കാം. ജിമ്മന്റെ മനസ്സില്‍ സന്തോഷത്തിന്റെ പെരുമ്പറകള്‍ കൊട്ടലും, ഇടി മുഴങ്ങലും ഒരിമിച്ചു നടക്കുന്നു. ആരോടും പറയാതെ ജിമ്മന്‍ ഓഫീസി-ല്‍ നിന്നും ഇറങ്ങി, കാര്‍ start ചെയ്തു accelater-ല്‍ ആഞ്ഞു ചവിട്ടി. "എന്റെമ്മോ ,ദെ മനുഷ്യ അടങ്ങി കിടന്നു ഉറങ്ങി കൊളനം. ഉറക്കത്തിലാ നിങ്ങളുടെ ഒടുക്കത്തെ ചവിട്ടു. നാളെ മുതല്‍ പുറത്തു സോഫയില്‍ കിടന്നു ഉറങ്ങിയ മതി".
ഒരു നല്ല സ്വപ്നം കണ്ട ജിമ്മന്‍ ഇപ്പോള്‍ സോഫയിലാണ് ഉറക്കം. 

"THE DREAM IS NOT WHAT YOU SEE IN SLEEP. DREAM IS WHICH DOES NOT LET YOU SLEEP" -Dr APJ Abdul Kalam

Thursday, March 31, 2011

മഴയും Logic - ഉം

അന്ന് മഴ പെയ്തിരുന്നു....
മഴ എന്നും അവനിലെ Romantic-ine ഉണര്‍ത്തിയിരുന്നു...
എപ്പോ മഴ പെയ്താലും ,ഇത് വരെ അവന്‍ കണ്ടെതിയിട്ടിലാത്ത പ്രിയതമയെ കെട്ടിപിടിച്ചു കൊണ്ട് ചിന്നി ചിതറി വീഴുന്ന മഴയെ ആസ്വധികുനതായി സ്വപ്നം കാണുമായിരുന്നു.
അവന്‍ അവളെ ആദ്യമായി കണ്ട അന്നും മഴ പെയ്യ്തിരുന്നു.
അവള്‍ അവനുവേണ്ടി ഉള്ളവള്‍ അല്ലെങ്കില്‍ എന്തുകൊണ്ട് അവന്റെ അന്തരംഗം അന്ന് ഇത്ര സന്തോഷിച്ചിരുന്നു.
എന്നിട്ടും അവനിലെ ഭീരു അത് തുറന്നു സമ്മതിക്കാന്‍ അനുവദിച്ചില്ല .അവന്‍ അവളെ ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളു. അവര്‍ ഇത് വരെ സംസാരിച്ചിട്ടുമില്ല . എനിട്ടും അവനറിയാം, അവള്കവനെ ഇഷ്ട്ടം ആണെന്ന്. ഇതാവുമോ ഹൃദയത്തിന്റെ ഭാഷ എനൊക്കെ പറയുന്നത്. അവന്‍ ചിന്തിച്ചു. ഹൃദയത്തിന്റെ ആശകളുടെയും , യാഥാസ്ഥിക ചിന്തകളുടെയും ഇടയില്‍ എന്നും പകച്ചു നിന്നിരുന്ന ആ ചെറുപ്പകാരന് ഈ സന്ദര്‍ഭവും ഒട്ടും വ്യത്യസ്തം ആയിരുനില്ല. ഹൃദയം പറയുന്നത് കേള്‍കണമോ അതോ logical മനസ്സ് പറയുന്നത് കേള്‍കണമോ . Logic was simple - ആദ്യമായി കാന്നുന്ന ഒരാളെ, അയാളെ കുറിച്ച് ഒന്നും അറിയാതെ, എങ്ങിനെ പ്രണയിക്കാന്‍ പറ്റും. He never believe in love at first sight.
ഈ Logic ആയിരിക്കും അവന്റെ ഇഷ്ട്ടം തുറന്നു സമ്മതിക്കാന്‍ അനുവദിക്കാത്തത് . അതോ rejection-e ഭയകുന്ന അവനിലെ ഭീരു ആണോ ഈ logic പറഞ്ഞു അവനെ പിന്തിരിപ്പിക്കുനത്.

ഇപ്പോഴും പുറത്തു മഴ പെയ്യുനുണ്ട്. ഗൃഹാതുരുതവും , പ്രണയവും , തുളുമ്പി പെയ്യുന്ന മഴ. അവന്‍ അവളെ ഇഷ്ടപെടുന്നു , ഈ മഴയെ പോലെ തന്നെ. എങ്കിലും അവനു ആ ഇഷ്ട്ടം പറയാന്‍ കഴിയില്ല , കാരണം its Illogical!!!!!.

Tuesday, May 12, 2009

My First Blogg

"Things which matter most in your life should never be at the mercy of things which matter the least"